LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പശ്ചിമഘട്ട സംരക്ഷണം: ഇ.എസ്.എ. പരിധിയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് കർഷക കോൺഗ്രസ്‌.

തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി-ലോല മേഖല (ESA) നിശ്ചയിക്കുമ്പോൾ നിലവിലുള്ള കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് തിരുവമ്പാടി നിയോജകമണ്ഡലം കർഷക കോൺഗ്രസ്‌ നേതൃയോഗം ആവശ്യപ്പെട്ടു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനം മലയോര മേഖലയിലെ കർഷകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 
അന്തിമ വിജ്ഞാപനം വരുമ്പോൾ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തരുതെന്നും, ഇ.എസ്.എ. പരിധി കേവലം വനത്തിനുള്ളിൽ മാത്രം നിജപ്പെടുത്തണമെന്നും യോഗം തറപ്പിച്ചുപറഞ്ഞു. കൂടാതെ, കരട്-അന്തിമ വിജ്ഞാപനങ്ങൾ പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 


രാസവളങ്ങളുടെ (പൊട്ടാഷ്, യൂറിയ) രൂക്ഷമായ ലഭ്യതക്കുറവും വിലവർധനവും കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിന് തെളിവാണെന്ന് യോഗം വിലയിരുത്തി. രാസവള ക്ഷാമം അടിയന്തരമായി പരിഹരിക്കാനും വില കുറയ്ക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണം. 
കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തുന്ന ധർണ്ണ സമരത്തിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നിന്ന് 500-ഓളം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.
കോഴിക്കോട് ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ നേതൃയോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കർഷക കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ തമ്പി പറകണ്ടത്തിൽ അധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ്‌ നേതൃയോഗം കോഴിക്കോട് ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ തമ്പി പറകണ്ടത്തിലിന്റെ അധ്യക്ഷതയിൽ നടന്ന നേതൃയോഗത്തിൽ കർഷക കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ്‌ എ.എസ്. ജോസ്, റോബർട്ട്‌ നെല്ലിക്കതെരുവിൽ, ജുബിൻ മണ്ണുക്കുശുമ്പിൽ, ഷിജു ചെമ്പനാനി, സജോ പടിഞ്ഞാറേക്കൂറ്റ്, അനീഷ് പനച്ചിയിൽ, വിനോദ് ചെങ്ങളംതൊടികയിൽ, ഫ്രാൻസിസ് മൂക്കിലക്കാട്ട്, ബേബി കളപ്പുരയിൽ, ജോർജ് വലിയകട്ടയിൽ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com