KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൃഷിഭൂമിയും ജനവാസ മേഖലയും ഇ എസ് എ പരിധിയിൽ നിന്നും ഒഴിവാക്കുക ബഹുജന റാലി 26ന്.

കോടഞ്ചേരി : കേരള കർഷക സംഘം തിരുവമ്പാടി ഏരിയാകമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഈ മാസം 26 ന് വൈകുന്നേരം 5ന് കോടഞ്ചേരിയിൽ വെച്ച് നടക്കുന്ന ബഹുജന റാലി വിജയിപ്പിക്കുന്നതിനായി കോടഞ്ചേരിയിൽ സംഘാടക സമിതി രൂപീകരിച്ചു. മുൻ എം എൽ എ യും കർഷക സംഘം ഏരിയാ സെക്രട്ടറിയുമായ ലിൻ്റോ ജോസഫ് ഉദ്ഘടനം ചെയ്തു.
     കേന്ദ്രസർക്കാരിൻ്റെ അവസാനം പുറത്തിറങ്ങിയ ഇ എസ് എ  കരട് വിജ്ഞാപനത്തിൽ നമ്മുടെ മണ്ഡലത്തിലെ കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി വില്ലേജുകൾ പൂർണ്ണമായും ഇ എസ് എ  പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഭേദഗതികൾ നിർദ്ദേശിക്കാൻ അനുവദിക്കപ്പെട്ട സമയം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് കേരള സർക്കാർ നൽകിയ നിർദ്ദേശങ്ങളിലും നമ്മുടെ പ്രദേശത്ത് ഒരു വ്യത്യാസവും വരുത്തിയിട്ടില്ല.  ഉമ്മൻചാണ്ടി സർക്കാർ ചുമതലപ്പെടുത്തിയ ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടാണ് കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുന്നത്. ഇത് നടപ്പാക്കിയാൻ മലയോര മേഖലയിൽ വരണാധീതമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.

കോടഞ്ചേരി പുതുപ്പാടി പഞ്ചായത്ത് ഭരണാധികാരികളും ഈ കാര്യത്തിൽ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല എന്ന് മാത്രമല്ല; കഴിഞ്ഞ കാലങ്ങളിൽ ഉയർന്ന് വന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്ത്വം കൊടുക്കുകയും വസ്തുതാപരമായി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന പശ്ചിമഘട്ട ജനസംരക്ഷണ സമിതിയെ അപകീർത്തി പെടുത്താനുള്ള പ്രസ്ഥാവനകൾ ഇറക്കി സ്വന്തം ഉത്തരവാദിത്ത്വത്തിൽ നിന്ന് ഒളിച്ചോടുകയാണ്.
എ.എസ് രാജു അധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയാ പ്രിസിഡണ്ട് സി എൻ പുരുഷോത്തമൻ , സിഐടിയു ഏരിയാ ട്രഷറർ ഷിജി ആൻ്റണി, സി പി ഐ (എം) ഏരിയാ കമ്മറ്റി അംഗം വി.ജെ ജോർജ് കുട്ടി , സെബാസ്‌റ്റ്യൻ മുളഞ്ഞി തറപ്പേൽ, ലിൻസ് മാത്യു എന്നിവർ പ്രസംഗിച്ചു. ഷിബു പുതിയേടത്ത് സ്വാഗതവും, ജെമിഷ് ഇളംതുരുത്തി നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com