KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ചാലിപ്പുഴയിൽ മുറംമ്പാത്തിയിൽ ഇരുകരകളിലും രൂക്ഷമായ മണ്ണിടിച്ചിൽ; വ്യാപക കൃഷിനാശം, സംരക്ഷണഭിത്തി വേണമെന്ന് ആവശ്യം.

കോടഞ്ചേരി: കാലവർഷക്കെടുതിയിൽ ചാലിപ്പുഴയുടെ മുറമ്പാത്തി ഭാഗത്ത് ഇരുകരകളിലും കനത്ത മണ്ണിടിച്ചിൽ. പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഏക്കർ കണക്കിന് കൃഷിഭൂമിയാണ് പുഴയെടുത്ത് നശിച്ചത്. ഓരോ വർഷവും മഴക്കാലത്ത് ആവർത്തിക്കുന്ന മണ്ണിടിച്ചിൽ കാരണം തീരദേശത്തെ കർഷകർ കടുത്ത ആശങ്കയിലാണ്.
തുടർച്ചയായ ഒഴുക്കിൽ കരയിടിഞ്ഞ് ഒട്ടേറെ കർഷകരുടെ കൃഷിയിടങ്ങളുടെ അതിരുകൾ പോലും തിരിച്ചറിയാനാവാത്തവിധം പുഴയിലേക്ക് ഒലിച്ചുപോയി. മണ്ണിടിച്ചിലുണ്ടായ ഭാഗത്തിന് ഒരു കിലോമീറ്റർ മുകളിലുള്ള അച്ചൻകടവ് പാലം 12 മീറ്റർ വീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. എന്നാൽ, ശക്തമായ ഒഴുക്കും കരയിടിച്ചിലും കാരണം മുറമ്പാത്തി ഭാഗത്ത് പുഴയുടെ വീതി നിലവിൽ 30 മുതൽ 40 മീറ്റർ വരെയായി വർദ്ധിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്.


മണ്ണിടിച്ചിലിന് ശാശ്വത പരിഹാരം കാണണമെന്നും പുഴയുടെ ഇരുകരകളിലും അടിയന്തരമായി കരിങ്കൽ സംരക്ഷണഭിത്തി നിർമ്മിച്ച് ബാക്കി കൃഷിഭൂമിയെങ്കിലും സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com