KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
മാത്യവേദി കോടഞ്ചേരി മേഖലയുടെ മേഖല സംഗമവും രൂപത ഭാരവാഹികളുടെ സന്ദർശനവും സമുചിതമായി നടത്തി.

കോടഞ്ചേരി :മാതൃവേദിയുടെ കോടഞ്ചേരി മേഖല സംഗമവും രൂപത ഭാരവാഹികളുടെ സന്ദർശനവും കോടഞ്ചേരിപാരിഷ് ഹാളിൽ വച്ച് സമുചിതമായി നടത്തപ്പെട്ടു. മേഖല ഡയറക്ടർ ഫാ.ഷിബിൻ തിട്ടയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് രൂപത ഡയറക്ടർ ഫാ.ജിനോയ് പനയ്ക്കൽ ഉദ്ഘാടനം ചെയ്തു .
മേഖല പ്രസിഡൻ്റ് പിൽസി തിരുമലയിൽ, മേഖല ആനിമേറ്റർ സിസ്റ്റർ മേഴ്‌സി തടത്തിൽ, രൂപത സെക്രട്ടറി ടീന, ഷിൻസി വിനു, ഷേർളി ഷാജി എന്നിവർ സംസാരിച്ചു.



