LOCAL NEWSNewsommasryTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

തിരുവമ്പാടി:തിരുവമ്പാടി – ഓമശ്ശേരി റോഡിൽ തോട്ടത്തിൽ കടവ് കല്പക  റബ്ബർ പ്ലാൻ്റേഷന്  മുൻവശത്തായി തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലെ ആംബുലൻസും സ്കൂട്ടർ തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

തോട്ടത്തിൻകടവ് ബീഫ് സ്റ്റാളിൽ ദീർഘകാലമായി ജോലി ചെയ്യുന്ന പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബൈർ (51) ആണ് മരിച്ചത്.


ഇന്ന് പുലർച്ചെ തിരുവമ്പാടി ആശുപത്രിയിൽ നിന്നും രോഗിയുമായി ഓമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിൽ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു.
ആംബുലൻസിൽ യാത്ര ചെയ്ത രോഗിയെയും കൂടെയുള്ളവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

സുബൈർ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com