LOCAL NEWS

കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കൂടരഞ്ഞി:കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മാറാട് സ്വദേശി സായൂജ്(25) ആണ് മരിച്ചത്.

വിനോദ സഞ്ചാരത്തിനായി കക്കാടംപൊയിൽ എത്തി മടങ്ങുകയായിരുന്ന എട്ട് പേർ അടങ്ങുന്ന സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം 15 അടി താഴ്ച്ചയിലെക്ക് മറിയുകയായിരുന്നു. പരിക്കേറ്റ അരുൺ (24) സനൂജ് (24) ആദർശ് (22) മിധുൻ (23) അമിത്ത് (22) അക്ഷയ്, അഷ്റഫ് (27) എന്നിവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അപകട വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് ജീപ്പ് ഉയർത്തി അപകടത്തിൽ പെട്ടവരെ പുറത്ത് എത്തിച്ചത്.
വിവിധ സ്ഥലങ്ങളിൽ നിന്ന് പത്തോളം
ആബുലസുകളും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

പീടികപ്പാറ പള്ളിക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ഓപ്പൺ ജീപ്പ് ഇറക്കവും കൊടുംവളവുമുള്ള ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. തൊട്ടുപിന്നാലെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com