LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; വിളംബരജാഥയും ഉദ്ഘാടന സമ്മേളനവും നാളെ.

മുക്കം: 65-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ‘ഇരുവഞ്ഞിയോര’ത്തിന് ഇന്ന് മുക്കത്ത് തുടക്കമാകും. വൈകിട്ട് 3.30-ന് മുക്കം സേക്രട്ട് ഹാർട്ട് പള്ളിക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന വിളംബരജാഥ പ്രധാന വേദിയായ ഓർഫനേജ് സ്കൂളിൽ സമാപിക്കും.ജനപ്രതിനിധികൾ, പൗരപ്രമുഖർ, അധ്യാപകർ, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, എൻ.എസ്.എസ് അംഗങ്ങൾ, ബി.എഡ്, ഡി.എൽ.എഡ് അധ്യാപക വിദ്യാർത്ഥികൾ, കുടുംബശ്രീ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ വിളംബരജാഥയിൽ അണിനിരക്കും. ബാൻഡ് മേളവും ജാഥയ്ക്ക് അകമ്പടിയാകും.തുടർന്ന് വൈകിട്ട് 4.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സംഘാടക സമിതി ചെയർമാൻ സി.കെ. കാസിം എം.എൽ.എയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായിരിക്കും. പ്രശസ്ത ചലച്ചിത്രതാരം ജോയ് മാത്യു വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തും. മുക്കം നഗരസഭ അധ്യക്ഷ അഡ്വ. കെ.പി. ചാന്ദ്നി കലോത്സവ സന്ദേശം നൽകും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് കലോത്സവ സുവനീറിന്റെ മുഖചിത്ര പ്രകാശനവും നടക്കും.നവംബർ 28, 30, ഡിസംബർ 1, 2, 3 തീയതികളിലായി 22 വേദികളിൽ നടക്കുന്ന കലോത്സവത്തിൽ കോഴിക്കോട് ജില്ലയിലെ 17 വിദ്യാഭ്യാസ ഉപജില്ലകളിൽനിന്നായി പതിമൂവായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. വിളംബരജാഥയിലും ഉദ്ഘാടന സമ്മേളനത്തിലും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം സംഘാടക സമിതി അഭ്യർത്ഥിച്ചു.മീഡിയ കമ്മിറ്റി കൺവീനർ അഷ്റഫ് തെക്കേടത്ത് .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com