LOCAL NEWSNews

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കൊടിയിറങ്ങി

വടകര: അഞ്ചു ദിനങ്ങൾ നീണ്ടു നിന്ന 61 മത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കൊടിയിറങ്ങി. സമാപന സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എം.എൽ എ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കലോത്സവം വിജയകരമായി പൂർത്തീകരിച്ച വിവിധ സബ്ബ് കമ്മറ്റി കൺവീനർമാർ, മേളയ്ക്ക് വേണ്ടി ഭക്ഷണം ഒരുക്കിയ നാണു പറയഞ്ചേരി തുടങ്ങിയവരെ ആദരിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.നഗരസഭ വൈസ് ചെയർപേഴ്സൺ കെ കെ വനജ, ഡിഡിഇ സി മനോജ് കുമാർ, എഇഒ മാരായ ജയകൃഷ്ണൻ, പി പി ഗീത, കെ സി നിർമ്മല, എം ടി കുഞ്ഞിമൊയ്തീൻ കുട്ടി, എം കെ പ്രേമൻ, ഓംകാരനാഥൻ, കെ ജെ പോൾ, ലത്തീഫ് കരയാത്തൊടി, ഷംജിത്ത്, സി പി അബ്ദുൾ കാദർ, കൗൺസിലർ പി സജീവ് കുമാർ, അജിതാ ചീരാം വീട്ടിൽ, പി കെ കൃഷ്ണദാസ്, കെ സജീവ് കുമാർ, എം എ അനീഷ്, കെ കെ ഉസ്മാൻ, സിസ്റ്റർ ബ്ലു ബെൽ തോമസ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ വി വി വിനോദ് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com