ജില്ലാ കലോത്സവം: മുക്കത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

മുക്കം: ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നവംബർ 28 മുതൽ മുക്കം നഗരത്തിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കലോത്സവത്തിനെത്തുന്ന വാഹനങ്ങൾക്കും പൊതുഗതാഗതത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് ക്രമീകരണങ്ങൾ.പോലീസിന്റെ പ്രധാന നിർദേശങ്ങൾ: കോഴിക്കോട്, കുന്നമംഗലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: മാമ്പറ്റ ജംഗ്ഷനിൽ നിന്നും പി.സി. ജംഗ്ഷനിലേക്ക് തിരിഞ്ഞ്, അവിടെയുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.താമരശ്ശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: മുക്കം സെന്റ് ജോസഫ് പള്ളി മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. കലോത്സവ ബസ്സുകൾ: പി.സി. ജംഗ്ഷന് സമീപം ആളെ ഇറക്കിയ ശേഷം അരീക്കോട് റോഡിലെ ഓടത്തൊറുവിലോ, തിരുവമ്പാടി റോഡിൽ അഗസ്ത്യൻമുഴി പാലത്തിന് ശേഷമുള്ള ഭാഗത്തോ പാർക്ക് ചെയ്യണം.* ഷട്ടിൽ സർവീസ്: വിവിധ വേദികളിൽ നിന്ന് പ്രധാന വേദിയായ സ്കൂളിലേക്ക് പ്രത്യേക ഷട്ടിൽ സർവീസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെന്റ് പൈപ്പ് വഴി വരുന്ന വാഹനങ്ങൾ: ഓർഫനേജിന് മുന്നിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് തിരിഞ്ഞ് അരീക്കോട് ബസ് സ്റ്റാൻഡ് വഴി മുക്കത്തേക്ക് പ്രവേശിക്കണം. ഗതാഗത നിരോധനം: ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് ആലിൻചുവട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല.പാർക്കിംഗ് നിരോധനം: അഭിലാഷ് ജംഗ്ഷൻ മുതൽ ഓർഫനേജ് സ്കൂൾ വരെ റോഡരികിൽ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു.വേദികളിലേക്കുള്ള പ്രവേശനം: കലോത്സവ വേദികളിലേക്ക് ഒഫീഷ്യൽസിന്റെ വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. കലോത്സവ ദിവസങ്ങളിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എല്ലാവരും പോലീസ് നിർദേശങ്ങളുമായി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.



