മികച്ച വിജയത്തിൽ പൈതൃക വിദ്യാലയത്തിന് മുക്കം മുൻസിപ്പാലിറ്റിയുടെയും നാട്ടുകാരുടെയും ആദരം

മുക്കം : ഈ വർഷം മുക്കം ഉപജില്ലയിൽ നടന്ന മേളകളിലെല്ലാം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താഴക്കോട് ജിഎൽ പി സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മുക്കം മുൻസിപ്പാലിറ്റിയും നാട്ടുകാരും ചേർന്നു അഭിനന്ദിച്ചു.പൈതൃക വിദ്യാലയമെന്ന പദവി അന്വർത്ഥമാക്കുന്ന വിജയമാണ് വിദ്യാലയം സ്വന്തമാക്കിയത്.ശാസ്തമേള, പ്രവർത്തി പരിചയ മേള സാമൂഹ്യശാസ്ത്ര മേള എന്നിവയിൽ മികച്ച മുന്നേറ്റം നടത്തുകയുംഅറബിക്കലാമേളയിൽ എൽപി വിഭാഗം റണ്ണർഅപ് ആകുകയും ചെയ്തു. ജനറൽ വിഭാഗത്തിലും 52 പോയിന്റോടെ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. വിജയോത്സവത്തിന്റെ ഉത്ഘാടനം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് കെ പി ചാന്ദിനി നിർവ്വഹിച്ചു.വിജയികൾക്കുള്ള എവർ റോളിങ്ങ് ട്രോഫി മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ സമ്മാനിച്ചു .വാർഡ് കൗൺസിലർ ഷജീഷ് വയലത്ത് മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രധാനാധ്യാപിക വി ബിജുന സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ വികസന സമിതി കൺവീനർ യൂനുസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് വിമല ചന്ദ്രൻ,പി അബ്ദുറഹിമാൻ, എ.വി സുധാകരൻമോഹനൻ കുണ്ടറ്റുമണ്ണിൽ,മോഹനൻ ചെമ്പക്കോട്,പ്രകാശൻ V തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ വിജയ ഘോഷയാത്രയ്ക്കു സീനിയർ അസിസ്റ്റൻ്റ് മീന ജോസഫ്മുന ആർ കെസുമ റിനൂപ്ദീഷ്ണ പിബിജു എ വിആയിഷ എന്നിവർ നേതൃത്വം നൽകി.കലാമേള കൺവീനർ അമീന കെ ടി നന്ദി രേഖപെടുത്തി.



