കൂരോട്ടുപാറയിൽ പുലിയെ കണ്ട സ്ഥലത്ത് കൂട് സ്ഥാപിച്ചു.

കോടഞ്ചേരി: കൂരോട്ടുപാറയിൽ പുലിയെ കണ്ട സ്ഥലത്ത് വനംവകുപ്പ് പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിച്ചു.ആനക്കംപൊയിൽ ആർ എഫ് ഓ പി. രാജീവിന്റെ നേതൃത്വത്തിൽ ആനക്കംപൊയിൽ സ്റ്റേഷൻ സ്റ്റാഫും, കോഴിക്കോട് ആർ ആർ ടിയും ചേർന്നാണ് കൂട് സ്ഥാപിച്ചത്.പ്രവർത്തനത്തിന് എസ്എഫ്ഒ ജിഗേഷ് കുമാർ, ബിഎഫ്ഒ ശിവകുമാർ, അരുൺ എം.എം, അബിൻ, രാജ്, കരീം, ശ്രീകാന്ത്, ഷബീർ, കബീർ, മോഹനൻ, ബിജു പി.സി, രാജു എന്നിവർ നേതൃത്വം നൽകി. പി ആർ ടി അംഗം സിജു ഓത്തിക്കലും, പരിസര വാസികളായാ, ജിന്റോ നെയ്യത്തുംപറമ്പിൽ, ഷിജു വെള്ളാവൂർ, സുരാജ് തെക്കെവീട്ടിൽ, കുര്യൻ നെയ്യത്തുംപറമ്പിൽ, രാജു പുതുക്കാട്ടിൽ എന്നിവരും പ്രവർത്തനത്തിൽ പങ്കെടുത്തു.കഴിഞ്ഞ ദിവസം രാത്രി വീട്ടുമുറ്റത്ത് പുലി എത്തിയ ദൃശ്യങ്ങൾ സിസിടിവി യിൽ പതിഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്.



