LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

അതിരുകളില്ലാത്ത ചേർത്ത് പിടിക്കലുമായി മുക്കം നഗരസഭ മാതൃകയായി.

മുക്കം: ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടിയിൽ ഉള്ള മൂന്നു കുഞ്ഞുങ്ങളുടെ ചികിത്സക്കായി ഒത്തൊരുമയോടെ പ്രവർത്തിച്ച മുക്കം നഗരസഭ ഭരണസമിതിയുടെ പ്രവർത്തനം പുതിയ മാതൃകയായി.കക്ഷി രാഷ്ട്രീയ ഭേദമന്യേ 34 വാർഡുകളിലെയും കൗൺസിലർമാർ ഒറ്റക്കെട്ടായി നിന്ന് ചികിത്സാസഹായം സ്വരൂപിക്കാൻ രംഗത്തിറങ്ങിയ ത് പ്രശംസ നേടി..കൗൺസിലർ മാരോടൊപ്പം നഗരസഭ ഓഫീസ് ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മ സേനാംഗങ്ങളും വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളിലെ ജീവനക്കാരും വ്യാപാര സ്ഥാപനങ്ങളും ഒരേ മനസ്സായി മുക്കം നഗരസഭയോട് കൈകോർക്കുകയായിരുന്നു. ചായ സൽക്കാരം, ഫുഡ് കോർട്ട്,ആക്രി പെറുക്കൽ, പാട്ടുപെട്ടി, ഗാന സന്ധ്യ,ഗൃഹ സന്ദർശനം,സ്ഥാപന സന്ദർശനം തുടങ്ങി ഒട്ടേറെ ഭാവനാപൂർണ്ണമായ പരിപാടികളോടെയാണ് കൗൺസിലറുമാരുടെ നേതൃത്വത്തിൽ 25.5 ലക്ഷം രൂപ സമാഹരി ച്ചത്. വാർഡ് കൗൺസിലർമാരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടിചെയർപേഴ്സൺ സി എ പ്രദീപിൽ നിന്നും ചെയർപേഴ്സൺ അഡ്വക്കേറ്റ് കെ പി ചാന്ദിനി തുക ഏറ്റുവാങ്ങി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ കെ ഹരീഷ് ചടങ്ങിൽസന്നിഹിതനായിരുന്നു. സ്ഥിരം സമിതി ചെയർ പേഴ്സൻ മാരായ ഭവന വിനോദ്, റാഷിദ് കുന്നത്ത് ബിന്ദു കെ പി, മനീഷ ഉള്ളാട്ടിൽ കക്ഷി നേതാക്കളായ അബ്ദുള്ളക്കുട്ടി വെണ്ണക്കോട്, ഷഫീഖ് മാടായി, ബബിത മനോജ്, പി ഗിരിജ തുടങ്ങിയവർചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com