LOCAL NEWSNewsTHIRUVAMBADY

തൊണ്ടിമ്മൽ ഗവ: എൽ പി സ്കൂളിൻ്റെ 66-ാം വാർഷികാഘോഷ സ്വാഗത സംഘം രൂപീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ആദ്യ സർക്കാർ വിദ്യാലയമായ തൊണ്ടിമ്മൽ ഗവ: എൽ പി സ്കൂളിൻ്റെ 66-ാം വാർഷികാഘോഷ സ്വാഗത സംഘം രൂപീകരിച്ചു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി അംഗനവാടി ഫെസ്റ്റ്, പൂർവ്വ വിദ്യാർത്ഥി – അധ്യാപക സംഗമം, കലാപരിപാടി എന്നിവ നടക്കും.2023 മാർച്ച് 4 നാണ് വാർഷികാഘോഷ പരിപാടി.സ്വാഗത സംഘ രൂപീകരണ യോഗം വാർഡ് മെംബർ എ പി ബീന ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് കെ സുരേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ അഹമ്മദ് ഷാഫി വിഷയാവതരണം നടത്തി. സി രാജേഷ്, കെ പി രമേശൻ, എസ് ജയപ്രസാദ്, കെ ആർ ഗോപാലൻ, എസ് ജയചന്ദ്രൻ, ബഷീർ മാസ്റ്റർ, എസ് ഗിരീഷ് ബാബു, എം വിജു, എസ്ശിവദാസൻ, സിന്ധു മുണ്ടേരി, എ പി ഗോപി, രതി ടീച്ചർ പ്രസംഗിച്ചു.സ്വാഗത സംഘം ഭാരവാഹികളായി ഗോപിനാഥ് എം (ചെയർമാൻ) ജയരാജൻ എസ് (കൺവീനർ) നളേശൻ സി ടി (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു. ഫിനാൻസ്, പ്രോഗ്രാം, ഫുഡ്, വളണ്ടിയർ ആൻറ് ഡക്കറേഷൻ എന്നീ സബ് കമ്മിറ്റികൾ രൂപീകരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com