
തിരുവമ്പാടി: അൽഫോൻസ കോളേജിൽ 2026 ൽ പി ജി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദാനന്തര ബിരുദ ചടങ്ങ് സംഘടിപ്പിച്ചു. ഡോൺ ബോസ്ക്കോ കോളേജ് സുൽത്താൻ ബത്തേരി പ്രിൻസിപ്പൽ ഫാ.ഷാജൻ നോറോണ (എസ് ഡി ബി) വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് ബിരുദദാന സന്ദേശം നൽകി.തിരുവമ്പാടി എം എൽ എ സി കെ കാസിം മുഖ്യാതിഥിയായിരുന്നു. താമരശ്ശേരി രൂപത ചാൻസലർ ഫാ സുബിൻ കവളക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം സി, കോമേഴ്സ് വിഭാഗം മേധാവി സാനീ തോമസ്സ്, മ൪വ്വ മുജീബ് എന്നിവർ സംസാരിച്ചു.



