
കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 7 (ശനി) വൈകുന്നേരം നടത്തുന്ന മഹാറാലിയോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ വൈകുന്നേരം 3:00 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റാലിയിൽ പങ്കെടുക്കാൻ എത്തുന്ന വാഹനങ്ങൾക്കും പൊതുജനങ്ങൾക്കുമായി പോലീസ് നിർദ്ദേശിച്ച പാർക്കിംഗ് സംവിധാനങ്ങളും ഗതാഗത നിയന്ത്രണങ്ങളും താഴെ പറയുന്നതാണ്:
റാലിക്ക് എത്തുന്ന വാഹനങ്ങൾക്കുള്ള പാർക്കിംഗ് നിർദ്ദേശങ്ങൾ:
എലത്തൂർ – പാവങ്ങാട് ഭാഗത്ത് നിന്ന് വരുന്നവ: ക്രിസ്ത്യൻ കോളേജ് ജംഗ്ഷന് സമീപം ആളുകളെ ഇറക്കിയ ശേഷം ഗാന്ധി റോഡ് വഴി ഭട്ട് റോഡ് ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.
കാരപ്പറമ്പ് – കുന്ദമംഗലം – മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്നവ: എരഞ്ഞിപ്പാലം ജംഗ്ഷൻ – സരോവരം ജംഗ്ഷൻ വഴി അശോകാപുരം ജംഗ്ഷനിൽ ആളുകളെ ഇറക്കി ഗാന്ധി റോഡ് വഴി ഭട്ട് റോഡ് ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണം.
മെഡിക്കൽ കോളേജ് – തൊണ്ടയാട് ഭാഗത്ത് നിന്ന് വരുന്നവ: അരയിടത്തുപാലം അണ്ടർപാസ് വഴി സരോവരം – അശോകാപുരം ജംഗ്ഷനിൽ ആളുകളെ ഇറക്കി ഗാന്ധി റോഡ് വഴി നോർത്ത് ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.
രാമനാട്ടുകര – ഫറോക്ക് – ബേപ്പൂർ – മീഞ്ചഞ്ചന്ത – മാങ്കാവ് ഭാഗത്ത് നിന്ന് വരുന്നവ: പുതിയറ – അരയിടത്തുപാലം അണ്ടർപാസ് വഴി സരോവരം – അശോകാപുരം ജംഗ്ഷനിൽ ആളുകളെ ഇറക്കി ഗാന്ധി റോഡ് വഴി സൗത്ത് ബീച്ച് / കോതി ബീച്ച് ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.
പ്രത്യേകം ശ്രദ്ധിക്കുക:
ബീച്ച് റോഡിന് ഇരുവശത്തും യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല. വാഹനങ്ങൾ നിർദ്ദിഷ്ട പാർക്കിംഗ് ഏരിയകളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്.
മഹാറാലിയുമായി ബന്ധപ്പെട്ട് വൈകുന്നേരം 04:00 മണി മുതൽ മാനാഞ്ചിറ – സി.എച്ച്. ഫ്ലൈഓവർ വഴി ബീച്ചിലേക്കും തിരിച്ചുമുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ അത്യാവശ്യ യാത്രകൾക്കായി പോകുന്ന പൊതുജനങ്ങൾ ഈ നിയന്ത്രണങ്ങൾക്ക് അനുസൃതമായി യാത്ര മുൻകൂട്ടി ക്രമീകരിക്കേണ്ടതാണ്.



