ഇ എസ് എ വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തണംഎം.കെ ഭാസ്കരൻ.

തിരുവമ്പാടി: പരിസ്ഥിതി ലോല മേഖല നിർണയത്തിൽ വ്യക്തത വരുത്താതെ ജനങ്ങളെ തെറ്റുധരിപ്പിക്കുന്ന നിലപാട് ആണ് യുഡിഎഫ് സർക്കാരിന്റേത് എന്ന് കിസാൻ ജനത തിരുവമ്പാടി നിയോജക മണ്ഡലം ധർണ്ണ ഉദ്ഘാടനം ചെയ് തു കൊണ്ടു പറഞ്ഞു കോഴിക്കോടു ജില്ലയിലെ ഒൻപത് വില്ലേജുകളിലായി അറുപതിനായിരത്തിലേറെ ഏക്രർ കൃഷി ഭൂമി ഇ എസ് എ പരിധിയിലാണ് , ഇവിടെ നിന്നും ജനങ്ങൾ കുടി ഒഴിഞ്ഞ് പോകേണ്ട സ്ഥിതിയാണ് നിലവിലുളളത് എന്ന് ധർണ്ണയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടുതിരുവമ്പാടി നിയോജക മണ്ഡലത്തെ പൂർണ്ണമായും പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന ധർണ്ണയിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പ്ലാക്കാട്ട് അധ്യക്ഷതവഹിച്ചു.ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി, ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ്പി.എം.തോമസ് മാസ്റർ , കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺകുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ,RJD ജില്ലാ ജനറൽ സെക്രട്ടറി വിത്സൻ പുല്ലുവേലിൽ, അബ്രാം മാനുവൽ , ടാർസൻ ജോസ് കോക്കാപ്പിള്ളിയിൽ , മാത്യു ചേർത്തലയ്ക്കൽ ‘സുനിൽ മുട്ടത്തുകുന്നേൽ,ഗോൾഡൻ ബഷീർ, അബ്ദുറഹിമാൻ പള്ളിയ്കലാകത്ത് , അഡ്വ: ജോസ് കുന്നത്ത് , അബ്ദുറബ്ബ് നിസ്ഥാർ, ജമീല കീലത്ത്,അസീസ്സ് , പാലാട്ട് , എ.പി. മോയിൻ, എൻ അബ്ദുൾ സത്താർ, സുബൈർ അത്തൂളി ., മാത്യു വർഗ്ഗീസ്, മുഹമത് കുട്ടി പുളിക്കൽ, ജോർജ് മംഗര യിൽ .ജോർജ് പാലമുറിയിൽ ,ജിൽസ് ഇടമന ശ്ശേരി, ജയിംസ് കീരമ്പനാൽ, ബിജു മുണ്ടക്കൽ, ജോളി പൈക്കാട്ട് ജോൺ അറയ്ക്കൽ,എന്നിവർ സംസാരിച്ചു



