കൂടരഞ്ഞി കിണറ്റിൽ വീണ പുലി കൂടിനുള്ളിൽ കുടുങ്ങി:റേഞ്ച് ഓഫീസിലേക്ക് മാറ്റി – വീഡിയോ

കൂടരഞ്ഞി: നാല് ദിവസം മുൻപ്
കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂളയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിൽ വീണ പുലി കൂട്ടിലായി. പുലി തന്നെയെന്ന് വനം വകുപ്പ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കിണറിൽ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതിനെ തുടർന്ന് ഇന്നലെ കിണറിൽ കൂട് സ്ഥാപിക്കുകയായിരുന്നു. ദിവസങ്ങളായി കിണറ്റിനുള്ളിലെ മാള ത്തിലൊളിച്ച പുലിയാണ് വനം വകുപ്പിന്റെ കൂടിൽ കുടുങ്ങിയത്.തുടർന്ന് പുലിയെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിച്ചു. പുലി പൂർണ ആരോഗ്യവാൻ ആണെന്ന് വനംവകുപ്പ് അറിയിച്ചു.
കിണറ്റിൽ പുലി ഉണ്ടെന്നും ഇല്ലെന്നുമുള്ള അഭിവ്യൂഹങ്ങൾക്കിടെയാണ് പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മലയോര മേഖല ആശങ്കയിലാണ്.




