
ഓമശ്ശേരി : ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ഒന്നരലക്ഷം പച്ചക്കറിത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. വനിതാഘടകം പദ്ധതിയായി 3.75 ലക്ഷംരൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. വെണ്ട, മുളക്, വഴുതന, പയർ, തക്കാളി എന്നിവയുടെ ഗുണമേന്മയുള്ള തൈകളാണ് വിതരണത്തിനെത്തിച്ചത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. അബ്‌ദുൽ നാസർ ഉദ്ഘാടനംചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷനായി. കൃഷിഓഫീസർ പി.പി. രാജി പദ്ധതി വിശദീകരിച്ചു. ഒ.പി. സുഹറ, യു.കെ. ഹുസൈൻ, സി.എ. ആയിഷ, ഫാത്തിമ അബു, അശോകൻ പുനത്തിൽ, പി. ഇബ്രാഹീം ഹാജി, ഹരിതം പച്ചക്കറി കർഷക സമിതി പ്രതിനിധികളായ പി.പി. ബാബു, നവോമി ബാബു, ചേക്കുട്ടി ചെക്കനക്കണ്ടി, ആയിശ ചെക്കനക്കണ്ടി, എൻ.പി. ഖലീൽ, എം.സി. അബ്ദുൽ ലത്വീഫ് എന്നിവർ സംസാരിച്ചു.



