LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം ഉപജില്ല സ്കൂൾ കലോത്സവം; നീലേശ്വരം, പിടിഎം ചാമ്പ്യൻമാർ.

തിരുവമ്പാടി: 3 ദിവസങ്ങളിലായി തിരുവമ്പാടിക്ക് ആഘോഷ ദിനരാത്രങ്ങൾ സമ്മാനിച്ച മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു. പല വിഭാഗങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മേളയിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ 232 പോയിന്റ് കരസ്ഥമാക്കി നീലേശ്വരം ഹയർ സെക്കൻ്ററി സ്കൂൾ ചാമ്പ്യൻമാരായി. 221 പോയിന്റ് നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററിക്കാണ് രണ്ടാംസ്ഥാനം.ഹൈസ്കൂൾ വിഭാഗത്തിൽ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻ്ററിക്കാണ് ഒന്നാം സ്ഥാനം. കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി രണ്ടാം സ്ഥാനം നേടി.യു.പി വിഭാഗത്തിൽ ജി യു പി എസ് മണാശ്ശേരി, ആസാദ് മെമ്മോറിയൽ യുപി സ്കൂൾ കാരമൂല, സേക്രഡ് ഹാർട്ട് യുപി തിരുവമ്പാടി, ജി എം യു പി കൊടിയത്തൂർ എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ പന്നിക്കോട് എ യു പി സ്കൂൾ, ലിറ്റിൽ ഫ്ലവർ യുപി വേനപ്പാറ, ഇൻഫൻ്റ് ജീസസ് തിരുവമ്പാടി എന്നിവർ രണ്ടാം സ്ഥാനം നേടി.എൽ.പിവിഭാഗത്തിൽ ഇൻഫൻ്റ് ജീസസ് തിരുവമ്പാടി, ജി എം യു പി കൊടിയത്തൂർ, സെൻ്റ് ജോസഫ് പുല്ലൂരാംപാറ, സി.എച്ച് എൽപി സ്കൂൾ നെല്ലിക്കാപറമ്പ്, സെൻ്റ് സെബാസ്റ്റ്യൻസ് കൂടരഞ്ഞി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 93 പോയിൻ്റ് നേടി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. 89 പോയിൻ്റ് നേടിയ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹൈസ്കൂളിനാണ് രണ്ടാം സ്ഥാനം.84 പോയിൻ്റ് കരസ്ഥമാക്കി ചെറുവാടി പഴംപറമ്പ് ഹിൽ ടോപ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനക്കാരായി . യു പി വിഭാഗത്തിൽ 65 പോയിൻ്റ് വീതം നേടി എം. കെ. എച്ച്. എം .എം. ഒ. വി.എച്ച്. എസ്.എസ് ( ഗേൾസ്) മുക്കം, എ. യു .പി. എസ് പന്നിക്കോട്, സേക്രഡ് ഹാർട്ട് യു.പി.എസ് തിരുവമ്പാടി, ജി. യു. പി എസ് മണാശ്ശേരി, സ്കൂൾ ഓഫ് ഖുർആൻ ആൻ്റ് സയൻസ് മുക്കം എന്നീ വിദ്യാലയങ്ങൾ ചാമ്പ്യൻപട്ടം പങ്കിട്ടു .രണ്ടാം സ്ഥാനം 61 പോയിൻ്റുവീതം നേടിയ എസ്.കെ.യു.പി കൊടിയത്തൂരും എ.യു.പി.എസ് താഴക്കോടും നേടി. എൽ.പി വിഭാഗത്തിൽ 45 പോയൻ്റു വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടത് ഏഴ് സ്കൂളുകൾ ! രണ്ടാം സ്ഥാനം അഞ്ച് സ്കൂളുകളും സ്വന്തമാക്കി.ജി. എൽ. പി എസ് കക്കാട്, ജി. യു .പി .എസ് മണാശ്ശേരി, ജി .എം .യു .പി .എസ് ചേന്ദമംഗല്ലൂർ, ജി. എൽ. പി .എസ് കുമാരനെല്ലൂർ, സി. എച്ച്. എം. എൽ. പി എസ് നെല്ലിക്കാപറമ്പ്, ജി. എൽ. പി. എസ് കഴുത്തൂട്ടിപ്പുറായി,ജി.എം. യു. പി സ്കൂൾ കൊടിയത്തൂരും എൽ.പി വിഭാഗം ചാമ്പ്യൻപട്ടം പങ്കുവച്ചു.ഹൈസ്കൂൾ വിഭാഗം സംസ്കൃത കലോത്സവത്തിൽജി എച്ച് എസ് എസ് നീലേശ്വരം ഓവറോൾ ചാമ്പ്യൻപ്പട്ടം കരസ്ഥമാക്കി.പി ടി എം എച്ച് എസ് കൊടിയത്തൂരിനാണ് രണ്ടാം സ്ഥാനം.യുപി വിഭാഗത്തിൽ ജിയുപിഎസ് മണാശ്ശേരി ഓവറോൾ കിരീടം നേടി.വിവേകാനന്ദ മുത്താലം,സെന്റ് ജോസഫ് യു പി പുല്ലൂരംപാറ എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് അധ്യക്ഷയായി. സി.കെ കാസിം എം എൽ എ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.മുക്കം എ ഇ ഒ ടി.ദീപ്തി ആമുഖഭാഷണം നടത്തി.അരുൺ ബാഹുലേയൻ മുഖ്യാതിഥിയായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്,ബ്ലോക്ക് പഞ്ചായത്തംഗം ദീപ ഷൈജോ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ബിന്ദു ജോൺസൺ, ബിജു എണ്ണാർ മണ്ണിൽ, സോണി മണ്ഡപത്തിൽ, ജോഷി പുല്ലുകാട്ട്, ടി.കെ ശിവൻ, സ്മിതബാബു, എസ്.ജയപ്രസാദ്, കെ.ബി റിനി, പി.ടി ഷീബ, കെ എം എ റഷീദ്, സിസ്റ്റർ സലാേമി, അനിൽ ശേഖർ, ബി.ഷറീന, കെ.പി ജാബിർ, പി.പി സുനിൽകുമാർ, അഡ്വ.സുരേഷ് ബാബു,പി.സി മുജീബ് റഹ്മാൻ, വിപിൻ എം സെബാസ്റ്റ്യൻ സംസാരിച്ചു.പി.സജി തോമസ് സ്വാഗതവും സുനിൽ പോൾ നന്ദിയും പറഞ്ഞു.ചിത്രം:

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com