
കോടഞ്ചേരി:കോടഞ്ചേരി മുണ്ടൂരിനും നാരങ്ങത്തോടിനുമിടയിൽ കാട്ടിപ്പോയിൽ ഭാഗത്ത് വെച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിമുഹമ്മദ് അൻഫാസ് (23) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.
ഇന്നലെ കാട്ടിപ്പൊയിൽ ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിൽ നിന്ന് തെങ്ങിൽ ഇടിച്ചു മറിഞ്ഞിരുന്നു. തുടർന്ന് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മുഹമ്മദ് അൻഫാസിന് ഗുരുതര പരിക്കേറ്റിരുന്നു.



