LOCAL NEWSNews

സബ്ജില്ലാ കായിക മേളയിൽ മണൽവയലിന് മിന്നും വിജയം

താമരശ്ശേരി: താമരശ്ശേരി സബ്ജില്ലാ കായിക മേളയിൽ എ.കെ.ടി.എം.എൽ.പി സ്കൂൾ മണൽവയലിന് എൽ പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും എൽ പി മിനി വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും ലഭിച്ചു .

ശ്രീരഞ്ജൻ ടി പി, മുഹമ്മദ് ഹാഫിസ്, അക്ഷജ് ബിജു എന്നിവർ വ്യക്തിഗത ഇനങ്ങളിൽ സമ്മാനം നേടി.കൂടാതെ എൽ പി മിനി 50 മീറ്റർ റിലേയിൽ ആൺ കുട്ടികളും പെൺകുട്ടികളും ഒന്നാം സ്ഥാനം നേടി.നേരത്തെ നടന്ന പുതുപ്പാടി പഞ്ചായത്ത് തല കായികമേളയിൽ ഒന്നാം സ്ഥാനം, കോഴിക്കോട് ജില്ലാ അത്ലറ്റിക്ക് മീറ്റിൽ അണ്ടർ 7, അണ്ടർ 8 എന്നീവിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും അണ്ടർ 9 ഓവറോൾ രണ്ടാം സ്ഥാനവും നേടിയിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com