LOCAL NEWSNews

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നാളെ

ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം’സ്‌മൃതി’ നാളെ (ഫെബ്രുവരി 10) സംഘടിപ്പിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ ചരമദിനമായ നാളെ വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട്, മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം അങ്കണത്തിൽ നടക്കുന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളി അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര പിന്നണി ഗായകൻ പി.കെ.സുനിൽകുമാർ ഗാനാഞ്ജലി അർപ്പിക്കും. ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി കെ.രമേശ് ബാബു പങ്കെടുക്കും.ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന്റേയും സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com