
പുല്ലൂരാംപാറ : മധ്യപ്രദേശിലെ ശിവപുരിയിൽ നടന്ന എഴുപതാമത് ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ചാമ്പ്യൻപട്ടം ചൂടി നാടിന്റെ അഭിമാനമായി മാറിയ എമിലിയ തെരേസ്, അനുദേവ് എൻ., കൃഷ്ണേന്ദു എസ്. എന്നിവർക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ആവേശോജ്ജ്വല വരവേൽപ്പ് നൽകി. ദേശീയ കായികവേദിയിൽ മികവിന്റെ പൊൻതിളക്കവുമായി തിരിച്ചെത്തിയ താരങ്ങളെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. അജിത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് വാഴേപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപറമ്പിൽ, തിരുവമ്പാടി പഞ്ചായത്ത് അംഗങ്ങളായ ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ,ജയപ്രസാദ്, സ്മിത ബാബു, മറിയാമ്മ ബാബു, പ്രീതി രാജീവ്, സരസ്വതി എന്നിവർ ആശംസകളർപ്പിച്ചു.മലബാർ സ്പോർട്സ് അക്കാദമി ചെയർമാൻ പി.ടി. അഗസ്റ്റിൻ, കൺവീനർ ടി.ടി. കുര്യൻ, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുനിൽ ജോസഫ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റീജ വി. ജോൺ, യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിൻസി തോമസ്, പി.ടി.എ പ്രസിഡന്റ് സജൻ ജോസ്, കായികാധ്യാപകൻ എഡ്വേഡ് പി.എം., മലബാർ സ്പോർട്സ് അക്കാദമി പരിശീലകരായ അനന്തു എം.എസ്., ധനൂപ് ഗോപി, മനോജ് ചെറിയാൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. താരങ്ങളുടെ നേട്ടം നാടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയതോടൊപ്പം പുതുതലമുറയ്ക്ക് കായികരംഗത്തേക്ക് കടന്നുവരാനുള്ള പ്രചോദനവുമായി.



