LOCAL NEWSNews

താമരശ്ശേരിയില്‍ മാരക മയക്കുമരുന്നുമായി അഞ്ചുപേര്‍ പിടിയിൽ

താമരശ്ശേരിയിൽ മുറിയെടുത്ത് മയക്കുമരുന്ന് വ്യാപാരം നടത്തുന്ന അഞ്ചു പേരെ താമരശ്ശേരി പോലീസ് പിടികൂടി. താമരശ്ശേരി പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇവർ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ പ്രത്യേക ക്രൈം സ്‌ക്വാഡ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ വാഹനങ്ങളും മയക്കുമരുന്ന് വില്‍പ്പനക്കും ഉപയോഗത്തിനുമുള്ള വസ്തുക്കളും കസ്റ്റഡിയിലെടുത്തു. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കെട്ടിട ഉടമ ഉള്‍പ്പെടെയാണ് പിടിയിലായത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com