LOCAL NEWSMUKKAM

പ്രതിഭകള്‍ക്ക് ആദരമൊരുക്കി എ.എം.ഐ ജീറോഡ്

കൊടിയത്തൂര്‍: ജില്ലാ-മേഖലാ തല മദ്‌റസാ മജ്‌ലിസ് ഫെസ്റ്റില്‍ ഉന്നത വിജയം നേടിയ ഗോതമ്പറോഡ് അല്‍-മദ്‌റസത്തുല്‍ ഇസ്‌ലാമിയ വിദ്യാര്‍ഥികളെ ആദരിക്കാൻ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങ് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പറും ഗോതമ്പറോഡ് മദ്‌റസാ മുന്‍ അധ്യാപികയുമായ ഷാഹിന ടീച്ചര്‍ മുഖ്യാതിഥിയായി.

മസ്ജിദുല്‍ മഅ്‌വ മഹല്ല് പ്രസിഡന്റ് കൂടത്തില്‍ ബീരാന്‍കുട്ടി അധ്യക്ഷനായി. എ.എം.ഐ ജീറോഡ് പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ് പി.പി, മഹല്ല് ഖാദി ഹംസ മൗലവി, ഹെവന്‍സ് ജീറോഡ് പ്രിന്‍സിപ്പല്‍ സുമയ്യ ടി.കെ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി യൂണിറ്റ് പ്രസിഡന്റ് ഷഫീഖ് പള്ളിത്തൊടിക, സാലിം ജീറോഡ്, മുഹമ്മദ് പി, മജീദ് കൂടത്തില്‍, ബഷീര്‍ ഉഴുന്നന്‍, ബാവ പവര്‍വേള്‍ഡ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ഫൈസല്‍ പുതുക്കുടി, മുജീബ് നീരൊലിപ്പില്‍, ടി.അബ്ദുല്‍ ഖാദര്‍, സിദ്ദീഖ് ഹസന്‍, സൈഫുന്നിസ, ഷാമില്‍ കൊളായില്‍, അനസ് ഓമശ്ശേരി, ദിയ ഷക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com