
ഉത്തരേന്ത്യയിൽനിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിലെത്തുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണെന്ന് കേരള പോലീസ്. ഒരിടവേള കൂടുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അറിയിപ്പിൽ പറയുന്ന പോലെ ഒരു സന്ദേശം കേരളപോലീസ് നൽകിയിട്ടില്ല. 2019 ഏപ്രിൽ മാസത്തിൽ തന്നെ കേരള പോലീസിന്റെ ഔദ്യോഗിക പേജിൽ ഈ വിവരം അറിയിച്ചിട്ടുണ്ടന്നും. ഇത്തരം വ്യാജവാർത്തകൾ ഷെയർ ചെയ്യാതിരിക്കണമെന്നും കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചു
#keralapolice



