KERALA NEWS

ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി; നോവായി മരണം

തൃശൂർ : പ്രണയത്തിന്റെ ശക്തി െകാണ്ട് വിസ്മയിപ്പിച്ച തൃശൂർ സ്വദേശി പ്രണവ് (31) മരണത്തിന് കീഴടങ്ങി. പ്രണവിന്റെയും ഷഹാനയുടെയും പ്രണയവും വിവാഹവുമെല്ലാം സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. അപകടത്തിൽ ശരീരം തളർന്ന പ്രണവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഷഹാന. ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ പ്രണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് കൂട്ടുകാരുടെയും വീട്ടുകാരുടെയും സഹായത്തോടെയാണ് പ്രണവ് ജീവിതത്തിലേക്കു തിരിച്ചു വന്നത്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രണവിന്റെ ജീവിതം കണ്ടറിഞ്ഞ തിരുവനന്തപുരം സ്വദേശിയായ ഷഹാന തേടിയെത്തി. 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽവച്ച് ഇവർ വിവാഹിതരാകുകയുമായിരുന്നു. ഒട്ടേറെ എതിർപ്പുകളെ മറികടന്നായിരുന്നു ഇവരുടെ വിവാഹം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com