KOODARANCHILOCAL NEWS

ഒരു വർഷത്തെ നീണ്ട കാത്തിരിപ്പി നൊടുവിൽ വീട്ടിപ്പാറ പാലം ഭാഗികമായി തുറന്നു കൊടുത്തു

കൂടരഞ്ഞി: മലയോര ഹൈവേയുടെ ഭാഗമായ കൂടരഞ്ഞി വീട്ടിപ്പാറ പാലം ഗതാഗതത്തിനു തുറന്ന് കൊടുത്തു . ഒരു വർഷം മുൻപാണ് പാലം നിർമാണം ആരംഭിച്ചത്. ഇതോടെ യാത്രാദുരിതം ഏറെ അനുഭവിക്കേണ്ടിവന്നത് പ്രദേശവാസികളും മലയോര മേഖലയായ കൂമ്പാറ, കക്കാടംപൊയിൽ മേഖലയിലെ യാത്രക്കാരുമാണ്. ഇവർക്ക് മറ്റ് വഴി ആശ്രയിക്കേണ്ടി വന്നു. പാലത്തിന്റെ ടാറിങ് ഉൾപ്പെടെ അവസാനവട്ട പ്രവൃത്തികൾ തീരാനുണ്ടെങ്കിലും താൽക്കാലികമായി പാലം തുറക്കുക യായിരുന്നു. സ്കൂളുകൾ തുറന്നതോടുകൂടി പാലം തുറന്നു കൊടുത്തത് വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസകരമാണ് ധൃതഗതിയിൽ ടാറിങ് ആരംഭിക്കാനുള്ള പ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പാലം നിർമ്മാണം നീണ്ടു പോയതോടുകൂടി നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ ഇടപെടൽ അപ്രോച്ച് റോഡിന്റെ പ്രവർത്തനം വേഗത്തിലാക്കി. വരും ദിവസങ്ങളിൽ ടാറിങ് പ്രവർത്തി തീർത്ത് പൂർണ്ണമായും തുറന്നു കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com