KODANECHERYLOCAL NEWS

വാർഷികാഘോഷവും എൻഡോമെന്റ് വിതരണം നടത്തി

കോടഞ്ചേരി: സെൻറ് തോമസ് എൽപി സ്കൂൾ നെല്ലിപ്പൊയിൽ 60-ാം വാർഷികാഘോഷവും എൻഡോമെന്റ് വിതരണവും നടന്നു.പരിപാടിയിൽഎൽഎസ്എസ് ശാസ്ത്രമേള വിജയികളെയും അൽ മാഹിർ അറബിക് സ്കോളർഷിപ്പ് നേടിയ കുട്ടികളെയും അനുമോദിച്ചു.വിദ്യാർത്ഥികളുടെ കലാവൈജ്ഞാനിക പ്രകടനങ്ങൾ മികവ് പ്രദർശനം എന്നിവ നടന്നു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു .ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദേശഭക്തിഗാനം സംഘഗാനം നാടോടി നൃത്തംഎന്നിവ കുട്ടികൾ അവതരിപ്പിച്ചു.പിടിഎ പ്രസിഡന്റ് ജിനേഷ് കുര്യൻ പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർഎബ്രഹാം . മാത്യു സ്വാഗതം പറഞ്ഞു.സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.വർഗീസ് വി ജോൺ അനുഗ്രഹ പ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും നടത്തി.

വാർഡ് മെമ്പർ റോസാമ്മ തോമസ് ,സെൻറ് ജോൺസ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ ബിനു ജോസ് ,വിമല യുപി സ്കൂൾ പ്രധാനാധ്യാപിക ആൻസി,ലോക്കൽ കമ്മിറ്റി അംഗം സിസി ആൻഡ്രൂസ്,എസ് അംഗങ്ങളായ മനോജ് കുര്യൻ സാബു മനയിൽ ,വ്യാപാര വ്യവസായി പ്രസിഡൻറ് തോമസ് എം എ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ അംഗം ബിജു ഓത്തിക്കൽ , (ഐ എൻ , റ്റി യു സി )ടിജു അധികാരത്തിൽ (സി ഐ റ്റി യു ) മദർപിടിഎ പ്രസിഡണ്ട് ഗീതാ ലിബീഷ്,തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സീനിയർ ടീച്ചർ ശ്രീമതി ഷിജി കെ യു നന്ദി അർപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com