LOCAL NEWS

വേനപ്പാറ യുപി സ്കൂളിൽ കുട്ടികൾക്ക് ഏറുമാടത്തിൽ കയറാം; കാഴ്ചകൾ കാണാം

തിരുവമ്പാടി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിലെ മഞ്ചാടി മരത്തിന്റെ മുകളിൽ പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ നിർമിച്ച ഏറുമാടം കുട്ടികൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി. വിദ്യാലയ പരിസരം ഹരിതാഭമാക്കുന്നതിനും കുട്ടികൾക്ക് നൂതന കൃഷി പാഠം പകർന്നു നൽകുന്നതിനുമായി സ്കൂൾ അങ്കണത്തിൽ കര നെല്ലും ചോളവും എള്ളും വിവിധ ഇനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.

നൂറോളം വ്യത്യസ്ത മുളങ്കൂട്ടങ്ങളും ഔഷധോദ്യാനവും മീൻ കുളവും ഇവിടെ പരിപാലിക്കപ്പെടുന്നു. ഇതെല്ലാമുള്ള സ്കൂളിൽ അപൂർവമായ ദൃശ്യവിരുന്ന് ഒരുക്കുന്നതിനൊപ്പം കുടിയേറ്റ കാലഘട്ടത്തിലെ കൃഷിയുടെ ചരിത്രം കുട്ടികൾക്കു അനുഭവവേദ്യമാക്കുന്നതിനു കൂടിയാണ് ഏറുമാട നിർമിതിയിലൂടെ ലക്ഷ്യമിട്ടത്. ഏറുമാടത്തിന്റെ നിർമാണത്തിന് പൂർവ വിദ്യാർഥിയായ ഗിരീഷ് ചായ്പ്പിൽ അധ്യാപകനായ ബിജു മാത്യു, പിടിഎ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് പ്രധാനാധ്യാപകൻ ജയിംസ് ജോഷി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com