
മുക്കം നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആധുനിക സംവിധാനങ്ങൾ ഒരുക്കി കൂടുതൽ രോഗീ സൗഹൃദമാകുന്നു. ആശുപത്രിയിലെത്തുന്ന രോഗികൾക്കു അടുത്ത കാലം വരെ എക്സ്റേ എടുക്കുന്നതിനുള്ള സൗകര്യം CHC യിൽ ഉണ്ടായിരുന്നില്ല. ദേശീയ ആരോഗ്യ ദൗത്യത്തിൽ ഉൾപ്പെടുത്തി 28 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക ഡിജിറ്റൽ എക്സ്റേ മെഷിൻ സ്ഥാപിച്ചു കഴിഞ്ഞു. ഇനി മുതൽ എക്സ്റേ എടുക്കുന്നതിന് രോഗികൾ പുറം സംവിധാനങ്ങളെ ആശ്രയിക്കേണ്ടതില്ല.
കുറഞ്ഞ ചെലവിൽ ആശുപത്രിയിൽ നിന്നു തന്നെ X-ray ലഭ്യമാകും. ആവശ്യ മായ ടെക്‌നീഷ്യനേയും നിയമിച്ചു കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം 9-3 -23 വ്യാഴം 11 .30 മണിക്കു തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് നിർവഹിക്കും. നഗരസഭ ചെയർമാൻ അധ്യക്ഷനായിരിക്കും.



