LOCAL NEWS

പാചകവാതക വിലവർദ്ധനവിൽ വ്യാപാരികൾ പ്രതിഷേധിച്ചു

ഓമശ്ശേരി:കുത്തക കോർപറേറ്റ് കമ്പനികൾക്ക് അമിത ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് പാചക വാതക വില വർദ്ധനവ് എന്ന് കൊടുവള്ളി നിയോജക മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കുറ്റപ്പെടുത്തി. വാണിജ്യ ഗ്യാസ് വിലവർദ്ധനവിനെതിരെ യൂത്ത് വിംഗ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ ഗ്യാസ് സിലിണ്ടർ ഉരുട്ടി പ്രതിഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി ഉത്‌ഘാടനം ചെയ്തു .യൂത്ത് വിങ് ജില്ലാ ജെനറൽ സെക്രട്ടറി മുർതാസ് താമരശ്ശേരി, മുഹമ്മദലി ഓമശ്ശേരി, ഹക്കീം എളേറ്റിൽ, സന്തോഷ് ചുങ്കം, എം.പി അഷ്‌റഫ് എന്നിവർ സംസാരിച്ചു പ്രകടനത്തിന് സത്താർ പുറായിൽ, ഷമീർ ഓമശ്ശേരി, നൗഫൽ താമരശ്ശേരി, മൻസൂർ, ഷഹീർ ഒപ്സൺ, ലത്തീഫ്, നിസാർ, ഉവൈസ്, ജാബിർ , സാജിദ്, എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com