KARASSERYLOCAL NEWS

അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; സമഗ്ര അന്വേഷണവും നടപടിയും വേണമെന്ന് എ ഐ വൈ എഫ്

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജിൻ്റെ വിവിധ ഭാഗങ്ങളിൽ വില്ലേജ് അധികൃതരുടെ ഒത്താശയോടെ നിർബാധം നടന്നുകൊണ്ടിരിക്കുന്ന മണ്ണെടുപ്പും വയൽ നികത്തലും സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് തിരുവമ്പാടി മണ്ഡലം പ്രവർത്തക ക്യാമ്പ് പ്രമേയം മുഖേന ആവശ്യപ്പെട്ടു.

തോട്ടക്കാട് നടന്ന ക്യാമ്പ് ജില്ല ജോയൻ്റ് സെക്രട്ടറി റിയാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ കെ ആർ ഷൈജു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ കെ വിബീഷ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. മണ്ണെടുപ്പിനും വയൽ നികത്തലിനുമെതിരെ നൽകിയ പരാതിയിലൊന്നും ഫലപ്രദമായ നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ ശക്തമായ തുടർ സമരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. മണ്ഡലം കമ്മിറ്റി ശേഖരിച്ച പ്രവർത്തന ഫണ്ട് ജില്ല കമ്മിറ്റിക്ക് കൈമാറി.സി പി ഐ കാരശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ രതീഷ്, അനിൽ ജോസ്, സൂരജ്ലാൽ,പ്രമോദ് നാരായണൻ എന്നിവർ സംസാരിച്ചു. കെ ആർ രാജേഷ് നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com