LOCAL NEWS

ജഗതി ശ്രീകുമാറിന് കാറപകടത്തിൽ പരുക്കേൽക്കാനിടയായ ഡിവൈഡർ ഇനി ഓർമ

തേഞ്ഞിപ്പലം : ദേശീയ പാതയിലെ പാണമ്പ്ര വളവിൽ നടൻ ജഗതി ശ്രീകുമാറിന് കാറപകടത്തിൽ പരുക്കേൽക്കാനിടയായ ഡിവൈഡർ ഇനി ഓർമ. 2012 മാർച്ച് 10ന് പുലർച്ചെ 4.30ന് ആണ് ജഗതി ശ്രീകുമാറിന് പരുക്കേറ്റത്. പിന്നെയും ഇതേ സ്ഥലത്ത് അപകടങ്ങൾ പലതുണ്ടായി. ദേശീയപാത ആറുവരി ആകുന്നതോടെ പാണമ്പ്ര വളവ് തന്നെ ഇല്ലാതാകുകയാണ്. ഇവിടെ അടിപ്പാത നിർമിച്ച് അതിന് മീതെക്കൂടിയാകും പ്രധാന പാത കടന്നുപോകുക. ഈ വളവിൽ അര നൂറ്റാണ്ടിനിടെ വാഹനാപകടങ്ങളിൽ 52 പേർ മരിച്ചതായാണ് കണക്ക്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com