LOCAL NEWS

ഒങ്ങുങ്ങൽ – തായാട്ട് റോഡ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: പ്രദേശവാസികളുടെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പെട്ടഒങ്ങുങ്ങൽ – തായാട്ട് റോഡ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു.2023-2024 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഇതോടെ നിരവധി കുടുംബങ്ങൾക്കും ആശാസമായി.റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് നിർവഹിച്ചു. വാർഡ് മെമ്പർ രതീഷ് കളക്കുടിക്കുന്നത്ത് അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, കരീം പഴങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com