LOCAL NEWSNews

കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ നിർവഹിച്ചു

മരഞ്ചാട്ടി. മലയോര മേഖലയിലെ വിദ്യാഭ്യാസ വികസനത്തിന് നേതൃത്വം വഹിക്കുന്ന മരഞ്ചാട്ടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതിയതായി നിർമ്മിച്ച കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. എൽ എസ് എസ് വിജയി റോണിറ്റ് സെബസ് റെനീഷിന് അവാർഡ് നൽകി.
സ്കൂൾ മാനേജർ ഫാദർ കുര്യൻ താന്നിക്കൽ, ഹെഡ്മാസ്റ്റർ ബേബി കട്ടിക്കാനയിൽ, വാർഡ് അംഗം ബാബു മുട്ടോളി, അധ്യാപികമാരായ ഷാന്റി തോണിക്കുഴി, റോഷ്ന കോലോത്ത്, സില്‍വി പാറടിയിൽ, പി ടി എ പ്രസിഡന്റ് റോബിൻ മനയാനി, സ്കൂൾ കമ്മിറ്റി പ്രതിനിധി ജോൺ പന്തപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com