LOCAL NEWSMUKKAM

ഓയിൽ ചോർച്ച മൂലം അപകടങ്ങൾ; അഗ്നിരക്ഷാ സേന സോപ്പ് പൊടി ഉപയോഗിച്ച് റോഡ് കഴുകി

മുക്കം: സംസ്ഥാന പാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയായി വാഹനങ്ങളിൽ നിന്ന് ഓയിൽ ചോർച്ച. ഒരാഴ്ചയ്ക്കുള്ളിൽ 10 ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെട്ടു. കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിലാണ് ഓയി‍ൽ ചോർച്ച പതിവായത്. ബൈക്കുകൾ തെന്നി വീഴുന്നു.അഗ്നിരക്ഷാ സേന സോപ്പ് പൊടി ഉപയോഗിച്ച് റോഡുകൾ കഴുകിയാണ് അപകടം ഒഴിവാക്കുന്നത്. പാതയിൽ വാലില്ലാപുഴ, കൂടത്തായി, പിസി ജംക്‌ഷൻ എന്നിവിടങ്ങളിലാണ് അടുത്ത ദിവസങ്ങളിലായി ഓയിൽ ചോർച്ച അനുഭവപ്പെട്ടത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ സി.കെ.മുരളീധരൻ,എം.സി.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേനയെത്തിയത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com