
തിരുവമ്പാടി: മൃഗസംരക്ഷണ വകുപ്പ് , തിരുവമ്പാടി ഗ്രാമപഞ്ചായത്ത്,ജനകീയാസൂത്രണം 2026-27പോത്തുകുട്ടി വിതരണം നടത്തി. തിരുവമ്പാടി വെറ്റിനറി ഡിസ്പൻസറിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഈ വർഷം പത്തെൻപത് വാർഡുകളിലായി 120 പോത്തുകളെയാണ് വിതരണം ചെയ്യുന്നത് അതിനായി 19,20,000/- രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 90 കിലോയോളം വരുന്ന ആറുമുതൽ എട്ട് മാസം വരെ പ്രായമുള്ള പോത്തുകുട്ടികളെയാണ് വിതരണം ചെയ്തത്. പഞ്ചായത്തിലെ അമ്പലപ്പാറ, കറ്റ്യാട്, പാമ്പിഴഞ്ഞപാറ എന്നീ മൂന്ന് വാർഡുകളിലാണ് ആദ്യവിതരണം നടത്തിയത്.വൈസ് പ്രസിഡൻ്റ് പി.ആർ അജിത അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഫിറോസ് ഖാൻ, മെമ്പർമാരായ മറിയാമ്മ ബാബു, പ്രീതി രാജീവ്, തിരുവമ്പാടി ഗവ.വെറ്ററിനറി ഡിസ്പൻസറി സർജൻ ഡോ.അൽക്ക റോസിറ്റ ബെന്നി, ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർ പ്രിയ സിബി എന്നവർ പ്രസംഗിച്ചു.



