
മുക്കം : മലയോര മേഖലയിൽ ആളുകളുടെ മാനസിക ഉല്ലാസവയം പ്രേദേശത്തിന്റെ സാമ്പത്തിക വികസനവും ലക്ഷ്യം വെച്ചുകൊണ്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും, ഡ്രീം എന്റർടൈമെന്റും ക്രോസ് ഈവന്റസും സംയുക്തമായി 2026ഡിസംബർ 18 മുതൽ 2027ജനുവരി 15 വരെ തൊണ്ടിമ്മൽ ഇരവഴഞ്ഞി ഗ്രൗണ്ടിൽ ( അഗസ്ത്യൻമുഴി പാലത്തിന് സമീപം) വെച്ച് നടക്കുന്ന മുക്കം എസ്സ്‌പോ 2026 ന്റെ കാൽ നട്ടാൽ ചടങ്ങ് തിരുവമ്പാടി എംഎൽഎ ശ്രീ. സി.കെ കാസിം ഉദ്‌ഘാടനം ചെയ്തു .സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടർ ഫാൾ ആയ സുറിയാൽ വെള്ളച്ചാട്ടം ,നയാഗ്രാ വാട്ടർ ഫാൾസ് , ദിവസവും പ്രമുഖ കലാകാരൻമാർ അവതരിപ്പിക്കുന്ന സ്റ്റേജ് പ്രോഗ്രാം , വ്യത്യസ്ത രുചി വൈഭവങ്ങളോടുകൂടിയ ഫുഡ് ഫെസ്റ്റ് , ഏറെ പുതുമയാർന്ന ഗെയിംസ് , മൂന്ന് ലക്ഷത്തോളം പൂക്കൾ വരുന്ന മിറാക്കിൾ ഗാർഡൻ , ഗോസ്റ്റ് ഹൗസ് , ഏറ്റവും പുതിയ അമുയ്സ്മെന്റ് റൈഡ് ആയ സീറോ ഗ്രാവിറ്റി , ഡാൻസിങ് പ്ലേ ഉൾപ്പടെയുള്ള അതിനൂതനമായ അമ്യൂസ്‌മെന്റ് റൈഡുകൾ എന്നിവ ഫെസ്റ്റിൽ ഉണ്ടാവുമെന്ന് ഫെസ്റ്റ് സങ്കാടക സമിതി ഭാരവാഹികൾ അറിയിച്ചു. കാൽ നട്ടാൽ ചടങ്ങിൽ ഫെസ്റ്റ് ചെയർമാനും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ടുമായ ജിതിൻ പല്ലാട്ട് അധ്യക്ഷധ വഹിച്ചു.വൈസ് പ്രസിഡണ്ട് പി.ആർ അജിത , ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപറമ്പിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജയപ്രസാദ്,മാറിയമ്മ ബാബു, മുക്കം നഗരസഭ കൗൺസിലർ റെനീഷ് , എം. ടി അഷ്‌റഫ് , പി.ജെ. ജോസഫ്, മൊയിൻ കാവുങ്ങൽ , നിഷാബ് മുള്ളോളി, നളേഷൻ ചോലതൊടികയിൽ , എ.പി മുരളീധരൻ മാസ്റ്റർ , യൂട്ടൂബർ ഷെരീഫ് ഇമ്മിണിയിൽ , പ്രജിത പ്രതീപ് , രാജേശ്ശൻ വെള്ളാരംകുന്ന് , പി.ടി ഹാരിസ് , അസ്ക്കർ ചെറിയമ്പലം, ബഷീർ ചൂരക്കാട്ട്, ജംഷീർ കാളിയേടത്ത് എന്നിവർ സംസാരിച്ചു.



