KODANECHERYLOCAL NEWS

മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ, മഞ്ഞുവയൽ വിമല യു.പി.സ്കൂളിൽ 2022-23 അദ്ധ്യയന വർഷത്തിൽ കുട്ടികൾ നേടിയ അറിവുകളുടെ പ്രകടനമായ പഠനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ നിർവഹിച്ചു. കഴിവുറ്റ അധ്യാപകരുടെ നേതൃത്വത്തിൽ വിമലയുടെ കുട്ടികൾ കൈവരിച്ച നേട്ടങ്ങളെ അവർ അഭിനന്ദിച്ചു.

ചടങ്ങിൽ പിടിഎ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ അധ്യക്ഷതവഹിച്ചു. പ്രേവേശനോത്സവത്തിൽ തുടങ്ങി പഠനോത്സവത്തിൽ അവസാനിക്കുന്ന മികച്ച ഒരധ്യയനവർഷം കൂടി കടന്ന് പോവുകയാണെന്നും, വിമലയിലെ കുട്ടികൾ വിവിധ രംഗങ്ങളിൽ ഒരുപാടറിവുകൾ നേടിയതായും അതിന്റെ പ്രതിഫലനം ഈവർഷത്തെ നേട്ടങ്ങളിലൂടെ ദൃശ്യമാകുന്നതായും അദ്ദേഹം പറഞ്ഞു. ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങൾക്കൊപ്പം വിവിധഭാഷകളും, കുട്ടികളുടെ സർഗാത്മക പ്രകടനങ്ങളും സ്വതന്തമായി അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് ഓരോ വർഷാവസാനത്തിലും നടത്തപ്പെടുന്ന പഠനോത്സവങ്ങളെന്ന് സ്വാഗതം ആശംസിച്ച ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് അഭിപ്രായപ്പെട്ടു. മുറംപാത്തി ജി.എൽ.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനും പുരാവസ്തുഗവേഷകനുമായ ഈപ്പൻ സാറിന്റെ പുരാവസ്തുക്കളുടെ പ്രദർശനം കുട്ടികളിൽ 

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com