
തിരുവമ്പാടി:ഗുരുശ്രീ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തമ്പലമണ്ണ ചെങ്ങം – അത്തിപ്പാറ റോഡ് കാടു വെട്ടി ശുചീകരിച്ചു. ഇരുമ്പകം പാലം അടുത്താഴ്ച പൊളിക്കുന്ന തോടുകൂടി പുല്ലൂരാംപാറ ആനക്കാംപൊയിലേക്കുള്ള നിരവധി വാഹനങ്ങൾ ഈ വഴിയാണ് കടന്നു പോകേണ്ടത് റോഡിൻ്റെ ഇരുവശവും വളർന്നു നിൽക്കുന്ന കാടുകൾ യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയായിരുന്നു. ശുചീകരണ പ്രവർത്തിക്ക് വിനോദ് സിറ്റി .സജി കെ കെ ഷൈജു കെ എന്നിവർ നേതൃത്വം നൽകി


