KODANECHERYLOCAL NEWS

ഗതാഗതം നിരോധിച്ചു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അമ്പാട്ടുപടി മേരിലാൻഡ് റോഡിൽ കാലപ്പഴക്കം ചെന്ന കലിങ്ക് പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം കലുങ്ക് നിർമ്മാണം കഴിയുന്നതുവരെ നിരോധിച്ചതായി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഈ വഴിക്ക് പകരമായി മേരിലാൻഡ് -കെ എച്ച് ജംഗ്ഷൻ- ഉദയനഗർ റോഡ് വഴി കോടഞ്ചേരിക്ക് പോകുവാൻ ശ്രദ്ധിക്കണം

15.5 ലക്ഷം രുപ ഗ്രാമ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്നും ഉപയോഗിച്ചുകൊണ്ടാണ് കലുങ്ക് നിർമ്മാണം നടത്തുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com