LOCAL NEWS

വന്ദേഭാരത് സമയക്രമം ഇതാ; ഷൊർണൂരിൽ സ്റ്റോപ്പ്, വ്യാഴാഴ്ച സർവീസില്ല, 8.05 മണിക്കൂർ റണ്ണിങ് ടൈം

പത്തനംതിട്ട∙ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്.

വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല.∙

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം) തിരുവനന്തപുരം– 5.20കൊല്ലം– 6.07 / 6.09കോട്ടയം– 7.25 / 7.27എറണാകുളം ടൗൺ– 8.17 / 8.20തൃശൂർ– 9.22 / 9.24ഷൊർണൂർ– 10.02/ 10.04കോഴിക്കോട്– 11.03 / 11.05കണ്ണൂർ– 12.03/ 12.05കാസർകോട്– 1.25∙ കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)കാസർകോട്–2.30കണ്ണൂർ–3.28 / 3.30കോഴിക്കോട്– 4.28/ 4.30ഷൊർണൂർ– 5.28/5.30തൃശൂർ–6.03 / 6..05എറണാകുളം–7.05 / 7.08കോട്ടയം–8.00 / 8.02കൊല്ലം– 9.18 / 9.20തിരുവനന്തപുരം– 10.35

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com