
തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘ഉയരെ’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി “തണലോരം” എന്ന പേരിൽ ഫലവൃക്ഷതൈകൾ നടുന്ന പദ്ധതിക്ക് ഇന്ന് പരിസ്ഥിതി ദിനത്തിൽ തുടക്കമാകും. ക്യാമ്പയിന്റെ ഉദ്ഘാടനം ഗോതമ്പറോഡിൽ ലിന്റോ ജോസഫ് എം എൽ എ നിർവഹിക്കും.
റീ-ബിൽഡ് കേരള പദ്ധതിയിൽ നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെയുള്ള ലഭ്യമായ സ്ഥലങ്ങളിൽ ഫല വൃക്ഷതൈകൾ നട്ട് പരിപാലിച്ച് തണലൊരുക്കുന്നതാണ് പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അവർക്ക് നിശ്ചയിച്ച ഇടങ്ങളിൽ വൃക്ഷതൈ നടും. പൊതുവിദ്യാഭ്യാസ വകുപ്പ്, സോഷ്യൽ ഫോറസ്ട്രി, കെ എസ് ടി പി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായ സഹകരങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.



