LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിന് ഫാം ടൂറിസം സൊസൈറ്റിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്.

​തിരുവമ്പാടി: മൂന്നര വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം താമരശ്ശേരിയിലേക്ക് സ്ഥലം മാറിപ്പോകുന്ന തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിന് തിരുവമ്പാടി പഞ്ചായത്ത് ഫാം ടൂറിസം സൊസൈറ്റിയായ ‘ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പി’ന്റെ ആഭിമുഖ്യത്തിൽ ആദരവും യാത്രയയപ്പും നൽകി.​തിരുവമ്പാടിയിലെ കാർഷിക-ഫാം ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി അദ്ദേഹം നൽകിയ മികച്ച പിന്തുണയ്ക്കും സേവനങ്ങൾക്കും സൊസൈറ്റി നന്ദി രേഖപ്പെടുത്തി. ആനക്കാംപൊയിൽ ഫ്രൂട്ട് ഫാം റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി മോൻ ജോസഫ് കൊച്ചുപ്ലാക്കൽ, ബോണി ജോസഫ് മുട്ടത്തുകുന്നേൽ, സജീവ് ജോസഫ് പുരയിടത്തിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ​കൃഷി അസിസ്റ്റന്റുമാരായ രാജേഷ്, സുഭാഷ്, സൊസൈറ്റി ഭാരവാഹികളായ കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുമ്പിൽ, പി.ജെ. ആന്റണി, ബീന അജു, ദേവസ്യ മുളക്കൽ, ജോസുകുട്ടി അരീത്തറ, ഡെയ്സി ദേവസ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com