LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കരുണയുടെ കൈത്താങ്ങുമായി അതിഥി തൊഴിലാളികളും; കല്ലുരുട്ടിയിലെ കുരുന്നുകളുടെ ചികിത്സാ നിധിയിലേക്ക് സംഭാവന കൈമാറി.

തിരുവമ്പാടി: കല്ലുരുട്ടിയിലെ എസ്.എം.എ (SMA) രോഗബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ജനകീയ ചികിത്സാ നിധി സമാഹരണ യജ്ഞത്തിൽ പങ്കാളികളായി തിരുവമ്പാടിയിലെ അതിഥി തൊഴിലാളികളും മാതൃകയായി. ​അതിഥി തൊഴിലാളിയായി തിരുവമ്പാടിയിലെത്തി പിന്നീട് നാൽപ്പതോളം തൊഴിലാളികളുടെ മേസ്തിരിയായി മാറിയ പശ്ചിമ ബംഗാൾ സ്വദേശി ജീവൻ ഉറാവാണ് ഈ കാരുണ്യ പ്രവൃത്തിക്ക് മുൻകൈയെടുത്തത്. ഇവരുടെ മാതൃകാപരമായ മനസ്സിനെ ആദരിച്ചുകൊണ്ട് തിരുവമ്പാടി ടി.കെ. സൗണ്ട്സ് ഉടമയും ടി.ഡി.ആർ.എഫ് (TDRF) കോ-ഓർഡിനേറ്ററുമായ മുസ്തഫയുടെയും, ടൂൾസ് റെന്റൽ സ്ഥാപനം നടത്തുന്ന സുമേഷിന്റെയും നേതൃത്വത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചാണ് തുക കൈമാറിയത്.​തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ, പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ട്, ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ ഷാജു ടി.ടി, ബാബുരാജ് കെ., അതിഥി തൊഴിലാളി പ്രതിനിധി പ്രകാശ്, സാംസ്കാരിക പ്രവർത്തകരായ പി.ടി. ഹാരിസ്, റോയി കടപ്ര, അജു എമ്മാനുവൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ​അതിഥി തൊഴിലാളി മേസ്തിരിമാരായ ജീവൻ, പ്രകാശൻ, അറിവ്, രോഹിണി, യഹിയ, പുനയ്യ്, അഭിരാം, കണ്ണാടി, കറുപ്പ, ദേവദാസ്, ബപ്പുൺ തുടങ്ങിയവർ ധനസമാഹരണ യജ്ഞത്തിന് നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com