
തിരുവമ്പാടി ലിസിയു റാണി നഴ്സറി സ്കൂളിൽ നവാഗതരായ കുട്ടികൾക്ക് പ്രവേശനോത്സവം നടത്തുകയും , വിവിധ കലാപരിപാടികളോടെ പരിസ്ഥിതി ദിനം ആചരിക്കുകയും ചെയ്തു.തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ വികാർ ജിതിൻ പന്തലാടിക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ വിതരണം വാർഡ് മെമ്പർ ലിസി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഡാനി സിഎംസി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിദിയ സിഎംസി, പിടിഎ പ്രസിഡൻറ് ആന്റണി മാളിയേക്കൽ എന്നിവർ പ്രസംഗിക്കുകയുണ്ടായി .വിവിധ കലാപരിപാടികളോടെ കുട്ടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി .



