LOCAL NEWS

പിടിഎ ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് LP സ്കൂളിൽ 2023- 24 അധ്യയന വർഷത്തെ പിടിഎ ജനറൽബോഡി യോഗവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ Fr. ജിതിൻ നരിവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സി. ലൗലി ടി. ജോർജ്, പിടിഎ പ്രസിഡന്റ് സണ്ണി പെരികിലം തറപ്പേൽ, സ്റ്റാഫ് പ്രതിനിധി ശ്രീമതി ജയ്മോൾ ജോസഫ് എന്നിവർ സംസാരിച്ചു.

”പോസിറ്റീവ് പേരെന്റിങ്” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ മാധ്യമപ്രവർത്തകനും ജേർണലിസ്റ്റുമായ തോമസ് വലിയപറമ്പൻ ബോധവൽക്കരണ ക്ലാസ് നയിച്ചു.കുട്ടികളിൽ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് Ms. ജെസ്സി ജോൺ രക്ഷിതാക്കളെ ബോധവൽക്കരിച്ചു.തുടർന്ന് നടന്ന പിടിഎ ഭരണസമിതി തെരഞ്ഞെടുപ്പിൽ സണ്ണി പെരികിലം തറപ്പേൽ പിടിഎ പ്രസിഡണ്ടായും ടിന്റു ബിജു എം.പി.ടി.എ. പ്രസിഡന്റായും ഐക്യകണ്ഠേനേ തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com