LOCAL NEWS

പ്രധാന അറിയിപ്പുകൾ

പി എസ് സി അറിയിപ്പ്

ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസര്‍ (ബി/ ടി  ഫ്രം എമങ് എൽ ഡി സി/എൽ ഡി ടി / ഫോറസ്റ്റ് ഡ്രൈവേഴ്സ് ഇൻ കേരള ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ്) തസ്തികയുടെ 28.02.2022 തിയ്യതിയിലെ ഗസറ്റ്‌ വിജ്ഞാപന പ്രകാരം (കാറ്റഗറി നമ്പര്‍: 028/2022) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ്‌ നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

പി എസ് സി അറിയിപ്പ്

ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസര്‍ (ബി /ടി ഫ്രം എമങ് എൽ ജി എസ് അദർ ദാൻ ഡിപ്പോ വാചേഴ്‌സ് / റിസർവ് വാചേഴ്‌സ് / ട്രൈബൽ വാചേഴ്‌സ് ഇൻ കേരള ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ്) തസ്തികയുടെ 28.02.2022 തിയ്യതിയിലെ ഗസറ്റ്‌ വിജ്ഞാപന പ്രകാരം (കാറ്റഗറി നമ്പര്‍: 030/2022) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ്‌ നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്പ്സ് ആന്‍റ് കൊമ്മേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ജില്ലാ ഓഫീസിലേക്ക് ക്ലാര്‍ക്ക് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക്  ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ : 26,700- 60,300. അപേക്ഷകര്‍ വഞ്ചിയൂരിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലേക്ക് എൻ ഒ സി സഹിതം അപേക്ഷിക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2372434, 0471 2572758.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ഗവ. മെഡിക്കല്‍ കോളേജ്‌ മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക്‌ നിയമനം നടത്തുന്നു. 720 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വര്‍ഷ കാലയളവിലേക്ക്‌ താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : ഡിഗ്രി, പി.ജി.ഡി.സി.എ. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 45 വയസ്സിന്‌ താഴെ പ്രായമുളളവരുമായ ഉദ്യോഗാർത്ഥികൾ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക്‌ ഐ.എം.സി.എച്ച്‌ സുപ്രണ്ട്‌ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

യോഗ ഇൻസ്ട്രക്ടർ ഒഴിവ്

പയ്യോളി മുനിസിപ്പാലിറ്റിയിലെ വനിതകൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത പി ജി ഡിപ്ലോമ ഇൻ യോഗ, അംഗീകൃത സർവകലാശാല/ ഗവ. വകുപ്പുകളിൽ നിന്ന് ഒരു വർഷ ദൈർഘ്യമുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സ്/ബി എൻ വൈ എസ് / എം എസ് സി യോഗ, എം ഫിൽ യോഗ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ അഞ്ചിന് രാവിലെ 10.30 ന് പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

എംജി 29ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി
എംജി സർവകലാശാല  29ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും പൊതു അവധിയായതിനാൽ  മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. തിരുവല്ല, സെന്റ്‌ മേരീസ് വിമെൻസ് കോളേജിൽ 29, 30 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ്‌ ക്വാളിറ്റി അഷ്വറൻസ് -മാർച്ച് 2023 പരീക്ഷകളുടെ(സിഎസ്എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019––2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പ്രാക്ടിക്കൽ  ജൂലൈ മൂന്ന്, നാല് തീയതികളിലേക്ക് മാറ്റി.

കോന്നി എസ്എഎസ് എസ്എൻഡിപി യോഗം കോളേജിൽ 29, 30 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി ബയോടെക്‌നോളജി മാർച്ച് 2023 പരീക്ഷകളുടെ(സിഎസ്എസ് -2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്‌, 2019-–-2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ നാല്, അഞ്ച് തീയതികളിലേക്ക് മാറ്റി.

വ്യാഴാഴ്‌ച നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎസ്‌സി ബോട്ടണി ഫെബ്രുവരി 2023 പരീക്ഷയുടെ(സിഎസ്എസ്. 2021 അഡ്മിഷൻ റഗുലർ, 2020, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ ജൂലൈ നാലിലേക്ക് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com