
തിരുവമ്പാടി:ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയിൽ ഇന്ന് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്കിലെ കൂമ്പാറ മേഖല കമ്മിറ്റി വിതരണം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഷരീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. രനിൽ രാജ് എ കെ, വിപിൻ വിൽസൺ,നൗഫൽ കെ, ആദർശ് സോമൻ, ഫിദ ജാസ്മിൻ,റാഷിദ്, അജിത്,സഫ്‌വാൻ, പ്രീഫിൻസ്,അനീഷ്, മനു,സാജിത എന്നിവർ നേതൃത്വം നൽകി.



